യുവൻ ശങ്കർ രാജ സംഗീത സംവിധാനം ചെയ്ത ചിത്രം നേർകൊണ്ട പാർവൈയിലെ തീം സോംഗ് പുറത്തുവിട്ടു. അജിത്താണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 'തീ മുഖം താന്‍' എന്ന വരികളില്‍ ആരംഭിക്കുന്ന, ചിത്രത്തിന്റെ തീം സോംഗ് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
സംഗതി സൂപ്പറാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. തിയറ്ററിൽ തീം സോംഗ് ഓളം ഉണ്ടാക്കുമെന്നാണ് ആസ്വാദകർ പറയുന്നത്. ബോണി കപൂര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്.
ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ, അര്ജുന് ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന് റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.