+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു രാത്രിയാത്രയിലെ അപ്രതീക്ഷിത സംഭവങ്ങൾ; അതേഴ്സ് വരുന്നു

അപ്രതീക്ഷിതമായി ഒരു രാത്രിയാത്രയിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായി പ്രേക്ഷകർക്ക് ഞെട്ടിക്കുന്ന അനുഭവങ്ങൾ പകർന്നു നൽകുന്ന അതേഴ്സ് എന്ന സിനിമ അവസാനഘട്ട ജോലികളും കഴിഞ്ഞ് റ
ഒരു രാത്രിയാത്രയിലെ അപ്രതീക്ഷിത സംഭവങ്ങൾ; അതേഴ്സ് വരുന്നു

അപ്രതീക്ഷിതമായി ഒരു രാത്രിയാത്രയിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായി പ്രേക്ഷകർക്ക് ഞെട്ടിക്കുന്ന അനുഭവങ്ങൾ പകർന്നു നൽകുന്ന അതേഴ്സ് എന്ന സിനിമ അവസാനഘട്ട ജോലികളും കഴിഞ്ഞ് റിലീസിന് തയാറെടുക്കുന്നു.

വൈഡ് സ്ക്രീനിന്‍റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമിക്കുന്ന ഈ ചിത്രം നടനും മോഡലുമായ ശ്രീകാന്ത് ശ്രീധരൻ രചനയും സംവിധാനവും നിർവഹിക്കുന്നു.

സെക്കൻഡ് ഷോ, ഇമ്മാനുവൽ എന്നീ സിനിമകളിലൂടെ അഭിനയരംഗത്തെത്തുകയും ഈ വർഷം പുറത്തിറങ്ങിയ ആർജെ മഡോണ എന്ന സിനിമയിലും പപ്പ എന്ന ചിത്രത്തിലും നായകവേഷം കൈകാര്യം ചെയ്യുകയും ചെയ്ത അനിൽ ആന്‍റോ ഈ സിനിമയിൽ മുഖ്യമായൊരു വേഷം അവതരിപ്പിക്കുന്നു.

അനിൽ ആന്‍റോ, റിയ ഇഷ, നിഷ മാത്യു, കെസിയ, ആർ.ജെ.രഘു, ഗോപു പടവീടൻ, ആനന്ദ് ബാൽ എന്നിവരോടൊപ്പം മുൻ കോഴിക്കോട് കളക്ടർ പ്രശാന്തും അഭിനയിക്കുന്നു. ഇതുവരെ മലയാള സിനിമ അവതരിപ്പിക്കാത്ത, അതിശക്തമായ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയുടെ രാഷ്ട്രീ യം പറയുന്ന സിനിമയിൽ അഞ്ചോളം ട്രാൻസ്ജെൻഡറുകൾ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നത് ഒരു പ്രത്യേകതയാണ്.