പന്ത്രണ്ടാം വയസിലെഴുതിയ കവിത ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച് ബോളിവുഡ് നടി ദീപിക പദുക്കോൺ. കവിതാരചനയിൽ തന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായ ശ്രമം എന്ന ചെറുകുറിപ്പിനൊപ്പമാണ് അവർ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. അയാം എന്നാണ് കവിതയുടെ പേര്.
ഏഴാമത്തെ ഗ്രേഡിൽ പഠിക്കുമ്പോഴായിരുന്നു അത്. കവിതയിലെ ആദ്യത്തെ രണ്ട് വാക്കുകൾ മാത്രമേ തന്നിരുന്നുള്ളൂ. ബാക്കിയെല്ലാം ചരിത്രം എന്നാണ് ദീപിക എഴുതിയിരിക്കുന്നത്.
സ്നേഹവും ശ്രദ്ധയുമുള്ള കുട്ടിയാണ് ഞാൻ എന്നാണ് കവിതയുടെ ആദ്യവരി. അവസാനിക്കുന്നതും ഇതേ വരിയിൽത്തന്നെ. കവിത മനോഹരമായിരിക്കുന്നു എന്നാണ് പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ.