+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നിവേദ വീണ്ടും മലയാളത്തിൽ; നായകരായി യുവതാരങ്ങൾ

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചെത്തുന്ന ചിത്രമാണ് എന്താടാ സജി. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രയിം
എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നിവേദ വീണ്ടും മലയാളത്തിൽ; നായകരായി യുവതാരങ്ങൾ

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചെത്തുന്ന ചിത്രമാണ് എന്താടാ സജി. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്നു.

നിവേദ തോമസ് ആണ് നായിക. 2014ൽ റിലീസ് ചെയ്ത മണിരത്നം എന്ന ചിത്രത്തിനു ശേഷം നിവേദ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ നർമത്തിനു പ്രാധാന്യം നല്കി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. സിദ്ധാർഥ് ശിവ, ശ്രീജിത്ത് രവി, സെന്തിൽ, വിമൽ, പ്രേം പ്രകാശ്, രാജേഷ് ശർമ, ബെന്നി പി നായരമ്പലം, ജോസൂട്ടി , ജിത്തു ജോസ്, സന്തോഷ് കൃഷ്ണൻ, പൂജ പങ്കജ്, ലിന്‍റ തുടങ്ങിയവരും ഓഡിഷനിലൂടെ തിരഞ്ഞെടുത്ത അമ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.