ഒറ്റ രാത്രിയിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവവും തുടർന്നുണ്ടാകുന്ന അനിശ്ചിതത്വവും പ്രമേയമാകുന്ന അതേഴ്സ് എന്ന ചിത്രം റിലീസിന് തയാറെടുക്കുന്നു. വൈഡ് സ്ക്രീനിൻ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് ശ്രീധരനാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.
ട്രാൻസ്ജൻഡർ വിഭാഗം സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളും ചിത്രം പറയുന്നുണ്ട്. അഞ്ച് ട്രാൻസ്ജൻഡേഴ്സും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിപിൻ ചന്ദ്രനാണ് ഛായാഗ്രഹണം. നിഖിൽ രാജൻ സംഗീതവും നോബിൾ തോമസ് എഡിറ്റിംഗും നിർവഹിക്കുന്നു.
അനിൽ ആന്റോ, റിയ ഇഷ, നിഷ മാത്യു, കെസിയ, ആർ.ജെ. രഘു, ഗോപു പടവീടൻ, ആനന്ദ് ബാൽ, എൻ.പ്രശാന്ത് ഐഎഎസ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.