'ജന ഗണ മന'യുടെ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ദൃശ്യങ്ങളാണ് ട്രെയ്ലറിന് ഉപയോഗിച്ചിരിക്കുന്നതെന്ന് പൃഥ്വിരാജ്. 'ജന ഗണ മന'യുടെ ഏത് ഷോട്ട് എടുത്താലും തിയേറ്ററില്‍ മാത്രം കണ്ടെത്തേണ്ട ഒരു കാര്യത്തിന്റെ സൂചന അറിയാതെ തന്നുപോകുമോ എന്ന ഒരു പേടിയുണ്ടായിരുന്നു. അത് വേണ്ട എന്ന ഒരു തീരുമാനമുണ്ടായിരുന്നു. അതുകോണ്ടാണ് രണ്ടാം ഭാഗത്തിന്റെ ദൃശ്യങ്ങള്‍ ട്രെയ്ലറിലൽ ഉള്‍പ്പെടുത്തിയതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
കഥാപാത്രം പറയുന്ന ഡയലോഗ് സിനിമയുടെ ഉദ്ദേശ്യമാണ് എന്ന് കാണുന്നതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്‍മെന്റ്‍സിനായി ഒരു സിനിമ കോടികള്‍ മുടക്കി നിര്‍മിക്കാൻ ഞങ്ങള്‍ ആളല്ല. എന്റര്ടെയ്ൻമെന്റിനാണ് ഞങ്ങള്‍ സിനിമ ചെയ്യുന്നത്. സിനിമയിലെ കഥാപാത്രങ്ങൾ പറയുന്ന ഡയലോഗുകളെ സിനിമയുടെ രാഷ്ട്രീയമായി തെറ്റിദ്ധരിക്കരുതെന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഏപ്രില്‍ 28നാണ് റിലീസ് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുക. ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചിത്രം നിർമ്മിക്കുന്നത്.