ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പട്ടാഭിരാമനിലെ ആദ്യ ഗാനം പുറത്തുവിട്ടു. കൈതപ്രത്തിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ ആണ്.
ബൈജു, പ്രേംകുമാർ, ഹരീഷ് കണാരൻ, ധർമജൻ, രമേഷ് പിഷാരടി, നന്ദു, സായികുമാർ, പ്രജോദ്, ഷീലു ഏബ്രഹാം, മിയ, ഷംന കാസിം, ലെന എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദിനേഷ് പള്ളത്തിന്റേതാണ് തിരക്കഥ, ഏബ്രഹാം മാത്യുവാണ് സിനിമ നിർമിക്കുന്നത്.