+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഘോ​ഷ​മാ​യി ‘ചാ​മ്പി​ക്കോ’

സൂ​പ്പ​ര്‍ താ​ര സി​നി​മ​യു​ടെ ഫോ​ട്ടോ ഷൂ​ട്ട് സീ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ഘോ​ഷ​മാ​കു​ന്നു. സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും സ​മീ​പ​കാ​ല​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ന്‍​ഡ് ഓ​ഫ്
ആ​ഘോ​ഷ​മാ​യി ‘ചാ​മ്പി​ക്കോ’

സൂ​പ്പ​ര്‍ താ​ര സി​നി​മ​യു​ടെ ഫോ​ട്ടോ ഷൂ​ട്ട് സീ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ഘോ​ഷ​മാ​കു​ന്നു.

സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും സ​മീ​പ​കാ​ല​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ന്‍​ഡ് ഓ​ഫ് പ​രി​പാ​ടി​ക​ളി​ലാ​ണ് ‘ചാ​മ്പി​ക്കോ' സൂ​പ്പ​ര്‍ ഹി​റ്റാ​കു​ന്ന​ത്. മ​മ്മൂ​ട്ടി-​അ​മ​ല്‍ നീ​ര​ദ് കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം ഭീ​ഷ്മ പ​ര്‍​വത്തി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​പ്പം മ​മ്മൂ​ട്ടി ഏ​റ്റ​വും അ​വ​സാ​നം വ​ന്നി​രി​ക്കു​ക​യും ഫോ​ട്ടോഗ്രാ​ഫ​റോ​ട് ഫോട്ടോ എ​ടു​ക്കാ​ന്‍ ‘ചാ​മ്പി​ക്കോ' എ​ന്ന് പ​റ​യു​ക​യും ചെ​യ്യു​ന്ന സീ​നാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യെ പി​ടി​ച്ചു കു​ലു​ക്കി​യി​രി​ക്കു​ന്ന​ത്.

യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​ക​ളി​ല്‍ ഇ​പ്പോ​ള്‍ ഇ​ത് ത​രം​ഗ​മാ​ണ്. ഏ​റ്റ​വും അ​വ​സാ​നം ക​സേ​ര​യി​ല്‍ വ​ന്നി​രു​ന്ന് ചാ​മ്പി​ക്കോ എ​ന്ന് പ​റ​യു​ന്ന ആ​ളാ​ണ് ശ​രി​ക്കും ‘സ്റ്റാ​ര്‍'. ഇ​ത് ഫേ​സ് ബു​ക്കി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഇ​തോ​ടെ യു​വാ​ക്ക​ളും സെ​ന്‍​ഡ് ഓ​ഫ് കാ​ല​ത്ത് ഫോ​ട്ടോ മാ​നി​യ​യി​ലാ​യി.

പ​ല​രും സ്‌​ളോമോ​ഷ​നി​ലും മ​റ്റും പ്ര​ത്യേ​ക ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​മ്പി​ക്കോ വീ​ഡി​യോ ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ട്രോ​ളു​ക​ളും ഏ​റെ.​ സി​നി​മ പു​റ​ത്തി​റ​ങ്ങി​യ മാ​ര്‍​ച്ച് മാ​സം ത​ന്നെ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​ക​ളും ഉ​ട​നീ​ളം ന​ട​ക്കു​ന്ന​ത് വ​ലി​യ ട്രെ​ന്‍​ഡി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തി​ച്ചി​രി​ക്കുകയാ​ണ്.

അ​ടു​ത്ത കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ത്രയ​ധി​കം പ്ര​ച​രി​ക്ക​പ്പെ​ട്ട സി​നി​മാ സീ​നും വേ​റെ ഇ​ല്ല.