തെന്നിന്ത്യൻ താരം നിക്കി ഗൽറാണിയും നടൻ ആദിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും ഒരുമിച്ചു പൂർത്തിയ ജീവിതത്തിലേക്ക് കിടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും നിക്കി സോഷ്യൽ മീഡിയയിൽ കുറിച്ചു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ സ്വകാര്യമായ വിവാഹ നിശ്ചയം നടത്തിയതെന്നും റിപ്പോർട്ടുണ്ട്.
രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ് ആദിയും നിക്കി ഗല്‍റാണിയും. സ്വകാര്യമായി നടന്ന ആദിയുടെ ജന്മദിന ആഘോഷത്തില്‍ നിക്കി ഗല്‍റാണി പങ്കെടുത്ത ഫോട്ടോ പുറത്ത് വന്നതോടെയാണ് ആ പ്രണയ ഗോസിപ്പുകള്‍ പുറത്തുവരുന്നത്. തെലുങ്ക് സിനിമ സംവിധായകന് രവി രാജ പെനിസെട്ടിയുടെ മകന് ആദി ഒക്ക വി ചിത്തിരം എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു- നിക്കി കുറിച്ചു.