മാറുന്ന സിനിമയുടെ ലോകത്തേക്ക് പുതിയ കാൽവയ്പുമായി എത്തിയിരിക്കുകയാണ് ലണ്ടനിൽനിന്നു മെറി പോൾ.
തിരുവല്ല സ്വദേശിനിയും അഭിനേതാവായ വിനുപോളിന്റെ സഹോദരി കൂടിയാണ് മെറി പോൾ. ആർ.വി എന്റർടെയ്ൻമെൻസിന്റെ ബാനറിൽ രാജേഷ് കുമാർ, വിശാഖ് വിശ്വനാഥൻ ചേർന്ന് നിർമിച്ച് രാജേഷ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തിലാണ് മെറി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടി, ഡൽഹി, ബിഹാർ, ജമ്മു കാശ്മീർ, മൂന്നാർ എന്നിവടങ്ങളിലായി നടക്കുന്നു.
പുതുമുഖ താരങ്ങൾക്ക് പ്രത്യേക പരിഗണന കൊടുത്ത ഒരു ചിത്രം കൂടിയാണിത്. ജിനു എന്ന് വിളിപ്പേരുള്ള മെറി വീണ്ടും പുതിയ അവസരങ്ങൾക്കായി നാട്ടിലേക്ക് പറക്കാൻ കാത്തിരിക്കുകയാണിപ്പോൾ.