നടനും എംപിയുമായ സുരേഷ് ഗോപിയുടെ പുതിയ ലുക്ക് രാജ്യസഭയിൽ ശ്രദ്ധപിടിച്ചുപറ്റി. സുരേഷ് ഗോപിയോടുള്ള സഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ചോദ്യവും അതിന് അദ്ദേഹം നല്കുന്ന മറുപടിയും അടങ്ങുന്ന വീഡിയോ വൈറലാണ്.
സുരേഷ് ഗോപിയുടെ താടി കണ്ട് ഇത് താടിയോ അതോ മാസ്ക്കോ എന്ന് ആരായുകയായിരുന്നു വെങ്കയ്യ നായിഡു. താടിയാണ് സര്. അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പുതിയ ലുക്ക് ആണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.