+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ത്ര മാ​ന്യ​മാ​യ ഭാ​ഷ​യി​ല്‍ ചോ​ദി​ച്ചാ​ലും ഊ​ള​ത്ത​രം ഊ​ള​ത്ത​രം ത​ന്നെ​യ​ല്ലേ?

'ഒ​രു​ത്തീ' സി​നി​മ​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രേ ന​ടി ല​ക്ഷ്മി പ്രി​യ. ‘എ​ന്‍റെ ലൈ​ഫി​ല്‍ ഞാ​ന്‍ പ​ത്ത് പെ​ണ്ണു​ങ്ങ​ള്‍​ക്കൊ​പ്പം സെ​ക
എ​ത്ര മാ​ന്യ​മാ​യ ഭാ​ഷ​യി​ല്‍ ചോ​ദി​ച്ചാ​ലും ഊ​ള​ത്ത​രം ഊ​ള​ത്ത​രം ത​ന്നെ​യ​ല്ലേ?

'ഒ​രു​ത്തീ' സി​നി​മ​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രേ ന​ടി ല​ക്ഷ്മി പ്രി​യ. ‘എ​ന്‍റെ ലൈ​ഫി​ല്‍ ഞാ​ന്‍ പ​ത്ത് പെ​ണ്ണു​ങ്ങ​ള്‍​ക്കൊ​പ്പം സെ​ക്‌​സ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​പ​ത്ത് പേ​രോ​ടും ഞാ​ന്‍ ത​ന്നെ​യാ​ണ് ചോ​ദി​ച്ച​ത് നി​ങ്ങ​ള്‍​ക്കി​തി​ന് താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന്. നി​ങ്ങ​ള്‍ പ​റ​യു​ന്ന മീ ​ടൂ ഇ​താ​ണെ​ങ്കി​ല്‍ ഞാ​ന്‍ ഇ​നി​യും ചോ​ദി​ക്കും.

എ​നി​ക്ക് വേ​റെ ആ​ര്‍​ക്കെ​ങ്കി​ലു​മൊ​പ്പം സെ​ക്‌​സ് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ ഞാ​ന്‍ ഇ​നി​യും ചോ​ദി​ക്കും. ഇ​താ​ണോ നി​ങ്ങ​ള്‍ പ​റ​ഞ്ഞ മീ ​ടൂ? ഇ​ത​ല്ലെ​ങ്കി​ല്‍ എ​ന്താ​ണ് നി​ങ്ങ​ള്‍ പ​റ​യു​ന്ന മീ ​ടൂ? നി​ങ്ങ​ളെ​നി​ക്ക് പ​റ​ഞ്ഞ് താ', ​എ​ന്നാ​യി​രു​ന്നു വി​നാ​യ​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ നി​ര​വ​ധി പേ​ർ വി​നാ​യ​ക​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഇ​തു​പോ​ലെ​യു​ള്ള നാ​റി​ക​ള്‍ എ​ന്നോ​ട് ഇ​ങ്ങ​നെ ചോ​ദി​ച്ചാ​ല്‍ അ​വ​ന്‍റെ പ​ല്ല​ടി​ച്ചു ഞാ​ന്‍ താ​ഴെ ഇ​ടും. ഏ​തെ​ങ്കി​ലും ഊ​ള എ​ന്തെ​ങ്കി​ലും ചോ​ദി​ച്ചാ​ല്‍ കേ​ട്ടോ​ണ്ടി​രി​ക്കേ​ണ്ട ബാ​ധ്യ​ത എ​നി​ക്കി​ല്ല. എ​ത്ര മാ​ന്യ​മാ​യ ഭാ​ഷ​യി​ല്‍ ചോ​ദി​ച്ചാ​ലും ഊ​ള​ത്ത​രം ഊ​ള​ത്ത​രം ത​ന്നെ​യ​ല്ലേ? താ​ല്‍​പ്പ​ര്യം ഉ​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ല്‍ താ​ല്പ്പ​ര്യ​മി​ല്ലെ​ങ്കി​ല്‍ നോ ​എ​ന്ന വാ​ക്കി​ല്‍ ഒ​തു​ക്കേ​ണ്ട ബാ​ധ്യ​ത മാ​ത്ര​മേ പെ​ണ്ണി​ന് ഈ ​ചോ​ദ്യ​ത്തി​നു​ള്ളൂ എ​ന്ന് ഇ​വ​നോ​ട് ആ​രാ​ണ് പ​റ​ഞ്ഞു കൊ​ടു​ത്ത​ത്?

സ്ത്രീ ​സു​ര​ക്ഷ സോ​കോ​ള്‍​ഡ് സ്ത്രീ ​സം​ഘ​ട​ന​ക​ളു​ടെ ക​യ്യി​ല​ല്ല അ​ത് ഓ​രോ പെ​ണ്ണി​ന്റെ​യും ക​യ്യി​ലാ​ണ്.​പെ​ണ്ണി​ന്റെ അ​ന്ത​സ്സ് പെ​ണ്ണി​ന്റെ ക​യ്യി​ല്‍ ത​ന്നെ​യാ​ണ്. അ​ത് അ​നാ​വ​ശ്യ​വും കേ​ട്ടോ​ണ്ടി​രി​ക്കു​ന്ന ഏ​തോ 'ഒ​രു​ത്തി' അ​ല്ല സ്വ​യം ഒ​രു 'തീ ' ​ആ​വു​ക ഓ​രോ പെ​ണ്ണും.