+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തൂ​ഫാ​നാ​യി' കെ​ജി​എ​ഫ് 2ലെ ​ആ​ദ്യ ഗാ​നം; ഏ​റ്റെ​ടു​ത്ത​ത് ആ​രാ​ധ​ക​ർ

കെ​ജി​എ​ഫ് ര​ണ്ടാം ഭാ​ഗ​ത്തി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ട് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. തൂ​ഫാ​ന്‍ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ക​ന്ന​ഡ​യ്ക്കു പു​റ​മെ തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ള

കെ​ജി​എ​ഫ് ര​ണ്ടാം ഭാ​ഗ​ത്തി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ട് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. തൂ​ഫാ​ന്‍ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ക​ന്ന​ഡ​യ്ക്കു പു​റ​മെ തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ല്‍ റി​ലീ​സ് കാ​ത്തി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പാ​ന്‍ ഇ​ന്ത്യ​ന്‍ ചി​ത്ര​മാ​യ പൃ​ഥ്വി​രാ​ജി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സും ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സും ചേ​ര്‍​ന്നാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ പ്രി​വ്യു ക​ണ്ട ശേ​ഷം കെ​ജി​എ​ഫ് 2 ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് പൃ​ഥ്വി ട്വീ​റ്റ​റി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്നു. കെ​ജി​എ​ഫ് 2വി​ലൂ​ടെ സി​നി​മ​യി​ൽ പു​തി​യൊ​രു നി​ല​വാ​രം കൊ​ണ്ടു​വ​രാ​ൻ പ്ര​ശാ​ന്ത് നീ​ലി​ന് സാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. സാ​ന്‍​ഡ​ല്‍​വു​ഡ് സി​നി​മ വ്യ​വ​സാ​യ​ത്തെ ക​ന്ന​ട ഭാ​ഷ​യ്ക്ക് പു​റ​ത്തേ​ക്ക് വ​ഴി വെ​ട്ടു​ന്ന​തി​ല്‍ വി​ജ​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു കെ​ജി​എ​ഫ്.

2018 ഡി​സം​ബ​റി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗം റി​ലീ​സ് ചെ​യ്ത​ത്. ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി​രു​ന്നു റി​ലീ​സ്. ചി​ത്രം ര​ണ്ടാ​ഴ്ച കൊ​ണ്ട് 100 കോ​ടി ക്ല​ബി​ലെ​ത്തി. ബാ​ഹു​ബ​ലി​ക്ക് ശേ​ഷം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് കെ​ജി​എ​ഫ്. കോ​വി​ഡ് മൂ​ലം പ​ല​ത​വ​ണ റി​ലീ​സ് മാ​റ്റി​യ കെ​ജി​എ​ഫ് ര​ണ്ടാം ഭാ​ഗം ഏ​പ്രി​ല്‍ 14നാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. സി​നി​മ​യു​ടെ ട്രെ​യ്‌​ല​ര്‍ ഈ​മാ​സം 27ന് ​പു​റ​ത്തു​വി​ടും.