ഇന്ദ്രൻസ്, ബാലു വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ഷാജഹാൻ ഒരുമനയൂരിന്റെ വരികൾക്ക് ഈണം നൽകി ഹേഷാം അബ്ദുൾ വഹാബാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
രണ്‍ജി പണിക്കർ, ലാൽ ജോസ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, സുബൈർ, മാലാ പാർവകി, നന്ദന വർമ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമിക്കുന്നത്.