കിടിലന്‍ മേക്കോവറിലൂടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് നടി ഷംന കാസിം. ഒരുകാലത്ത് ശരീരഭാരം നിയന്ത്രിച്ചെങ്കിലും പിന്നീട് വീണ്ടും തടി കൂടുകയായിരുന്നു. ഇപ്പോള്‍ കിടിലനൊരു മേക്കോവര്‍ നടത്തിയപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചുതുടങ്ങിയതെന്നാണ് ഷംന പറയുന്നത്.
ശരീരഭാരം കൂടുന്നതിനനുസരിച്ച് വസ്ത്രം ധരിക്കുമ്പോള്പോലും ആത്മവിശ്വാസം ഇല്ലാതാകുമായിരുന്നു എന്നും ഡയറ്റ് ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണങ്ങളുമൊക്കെയാണ് പുതിയൊരഭിമുഖത്തില്‍ ഷംന വ്യക്തമാക്കിയിരിക്കുന്നത്.
""കൊച്ചിയില്‍ താമസിക്കുകയാണെങ്കിലും ഞാന്‍ കണ്ണൂര്‍ സ്വദേശിയാണ്. ഞങ്ങളുടെ എല്ലാ ഭക്ഷണങ്ങളും കൊഴുപ്പ് കൂടിയവയാണ്. മാത്രമല്ല വീട്ടില്‍ എല്ലാവരും നല്ല ഭക്ഷണപ്രിയരുമാണ്. എന്നാല്‍ പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ വണ്ണമുണ്ടെങ്കില്‍ അത് നമ്മുടെ സ്റ്റാമിനയെ ബാധിക്കും.
അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെയാണ് ഞാന്‍ ഡയറ്റിംഗിന്റെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയാകുന്നത്. തെലുങ്കില്‍ എല്ലാവരും ഡയറ്റൊക്കെ കൃത്യമായി ചെയ്യുന്നവരാണ്. അവരൊക്കെ വണ്ണത്തിന്റെ കാര്യം പറഞ്ഞ് എന്നെ കളിയാക്കും. വസ്ത്രം ധരിക്കുമ്പോള്‍ വണ്ണം കൂടുതലുണ്ടെങ്കില്‍ അത് ആത്മവിശ്വാസത്തെതന്നെ ബാധിക്കും.
കന്ധകോട്ടൈ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ പഴങ്ങളും മറ്റും ഉള്‍പ്പെടുത്തി ഭക്ഷണം ചിട്ടയോടെ കഴിക്കുന്നത് കണ്ടപ്പോഴാണ് എനിക്കും ഡയറ്റ് ചെയ്യണമെന്ന് തോന്നിത്തുടങ്ങിയത്. അഞ്ചാറ് വര്‍ഷമായി ചെന്നൈ സ്വദേശിയായ ഒരു ഡയറ്റീഷന്റെ നിര്‍ദേശത്തോടെയാണ് ഡയറ്റ് നോക്കുന്നത്.
ഇപ്പോള്‍ സ്വന്തം അനുഭവങ്ങളില്‍നിന്നാണ് നല്ല ഭക്ഷണം ഏതാണെന്ന് അറിഞ്ഞുതുടങ്ങിയത്. അവശ്യഘട്ടങ്ങളില്‍ ഡയറ്റീഷന്റെ സഹായം തേടും. 2009 ല്‍ എന്റെ ശരീരഭാരം 70 കിലോ ആയിരുന്നു. 2011 ല്‍ അത് 58 കിലോയിലേക്ക് എത്തിച്ചു. വര്‍ഷങ്ങളോളം അത് നിലനിര്‍ത്തി. പിന്നീട് വണ്ണംവച്ചുതുടങ്ങി.
അടുത്തിടെ ഒരു ഡയറ്റ് മേക്കോവര്‍ ഉണ്ടായപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. ഇപ്പോള്‍ 60 കിലോ ഭാരമുണ്ടെങ്കിലും അത് കൊഴുപ്പല്ല. പേശീ ഭാരമാണ്. ഒന്നിടവിട് ദിവസങ്ങളില്‍ ഞാന്‍ 45 മിനിറ്റോളം വര്‍ക്കൗട്ട് ചെയ്യാറുണ്ട്''- ഷംന പറയുന്നു.