+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട​വെ​ട്ടി​ന് പാ​ക്ക​പ്പ് പ​റ​ഞ്ഞ് സ​ണ്ണി വെ​യ്ൻ; നി​വി​ൻ പോ​ളി ചി​ത്രം പൂ​ർ​ത്തി​യാ​യി

നി​വി​ൻ പോ​ളി ചി​ത്ര​മാ​യ പ​ട​വെ​ട്ടി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. ന​വാ​ഗ​ത​നാ​യ ലി​ജു കൃ​ഷ്ണ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് പ​ട​വെ​ട്ട്. ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ സം​വി​ധാ​യ​ക​ൻ
പ​ട​വെ​ട്ടി​ന് പാ​ക്ക​പ്പ് പ​റ​ഞ്ഞ് സ​ണ്ണി വെ​യ്ൻ; നി​വി​ൻ പോ​ളി ചി​ത്രം പൂ​ർ​ത്തി​യാ​യി

നി​വി​ൻ പോ​ളി ചി​ത്ര​മാ​യ പ​ട​വെ​ട്ടി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. ന​വാ​ഗ​ത​നാ​യ ലി​ജു കൃ​ഷ്ണ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് പ​ട​വെ​ട്ട്. ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ സം​വി​ധാ​യ​ക​ൻ ലി​ജു കൃ​ഷ്ണ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നി​ർ​മാ​താ​വാ​യ സ​ണ്ണി വെ​യ്ൻ ചി​ത്ര​ത്തി​ന് പാ​ക്ക​പ്പ് പ​റ​ഞ്ഞ​ത്. സ​ണ്ണി വെ​യ്ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ നി​ർ​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണ് പ​ട​വെ​ട്ട്.

അ​ദി​തി ബാ​ല​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സ​ണ്ണി വെ​യ്ൻ, ഷ​മ്മി തി​ല​ക​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ഇ​ന്ദ്ര​ൻ​സ്, സു​ധീ​ഷ്, വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു സു​പ്ര​ധാ​ന​വേ​ഷ​ത്തി​ൽ മ​ഞ്ജു വാ​ര്യ​രു​മു​ണ്ട്. പ​ട​വെ​ട്ട് റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.

ത​ന്നെ ലി​ജു കൃ​ഷ്ണ പീ​ഡി​പ്പി​ച്ചു എ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. സം​വി​ധാ​യ​ക​നി​ല്‍ നി​ന്നു നേ​രി​ടേ​ണ്ടി​വ​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ചൂ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ യു​വ​തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​മെ​ന്‍ എ​ഗെ​യ്ന്‍​സ്റ്റ് സെ​ക്ഷ്വ​ല്‍ ഹ​രാ​സ്മെ​ന്‍റ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് യു​വ​തി പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.