കമൽ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. വിനായകനാണ് സിനിമയിലെ നായകൻ. കമലും ജോണ്‍പോളും ചേർന്നാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷം ജോണ്‍ പോൾ തിരക്കഥ രചിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദിലീഷ് പോത്തൻ, ഗബ്രി ജോസ്, റിഥി കുമാർ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയാണ് സിനിമ നിർമിക്കുന്നത്.