ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് മലൈക അറോറ. വിവാഹശേഷം നടിമാര്‍ അഭിനയം നിര്‍ത്തുന്നത് പതിവായിരുന്ന കാലത്ത് ആ പതിവ് തെറ്റിച്ച താരം കൂടിയാണ് മലൈക. നടന് അര്‍ബാസ് ഖാന് ആയിരുന്നു മലൈകയുടെ ഭര്‍ത്താവ്.
ഇരുവരും തമ്മില്‍ പ്രണയവിവാഹമായിരുന്നു. എന്നാല്‍ 19 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ടു കൊണ്ട് മലൈകയും അര്‍ബാസും പിരിയുകയായിരുന്നു. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ് മലൈകയും അര്‍ബാസും.
തങ്ങളുടെ മകന് അര്ഹാന് ഖാന്റെ ഉത്തരവാദിത്തം പങ്കിടുന്ന കോ പേരന്റ്സ് ആണ് മലൈകയും അര്‍ബാസും. 2017 ലായിരുന്നു ഇരുവരും വിവാഹ മോചനം തേടുന്നത്. ജോലി ചെയ്യുന്ന സിംഗിള്‍ മദര്‍ ആവുക എന്നത് തന്നെ സംബന്ധിച്ച് വലിയ സമ്മര്‍ദങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നാണ് മലൈക പറയുന്നത്. സിംഗിള്‍ മദര്‍ ആകാന്‍ തീരുമാനിച്ചതിന് ശേഷം ഞാന്‍ നിന്നിട്ടില്ല. ആ സമയത്ത് ലോകം നമ്മുടെ തലയില്‍ വന്ന് വീഴുന്നതുപോലെ തോന്നി. എങ്ങനെ എല്ലാം കൈകാര്യം ചെയ്യുമെന്ന് തോന്നി.
പക്ഷെ അത് സ്വാഭാവികമായ മനുഷ്യ പ്രതികരണം മാത്രമാണ്. ഞാനത് ചെയ്യുക തന്നെ വേണമെന്ന് എനിക്ക് അറിയാമായിരുന്നു. ഉത്തരവാദിത്തം വേണം. എനിക്കൊരു മകനുണ്ട്. അവന് വളര്‍ന്നു വരികയാണ്. എന്നത്തേതിനേക്കാളും കൂടുതല്‍ അവന് എന്നെ ആവശ്യമുണ്ട്. അവന് നല്ലൊരു മാതൃകയാകണം എനിക്ക്. അവനെ ശരിയായ ദിശയിലൂടെ നയിക്കുകയും അവനെ അവന്റേതായ തെറ്റുകള്‍ ചെയ്യാന്‍ അനുവദിക്കുകയും വേണം.
എനിക്ക് പേടി തോന്നി. ആകാംക്ഷയും ആശങ്കയും തോന്നി. എല്ലാ വികാരങ്ങളും വന്നു പോയി. പക്ഷെ ഒരു സമയം ഒരു ദിവസം എന്ന രീതിയില്‍ കാര്യങ്ങളെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വലിയ ചുവടുകള്‍ വയ്ക്കുക സാധ്യമായിരുന്നില്ല. ഓരോ ദിവസവും എന്താണ് എനിക്ക് മുന്നില്‍ അനാവരണം ചെയ്യുന്നതെന്ന് നോക്കി. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് സിംഗിള്‍ മദര്‍ ആയിരിക്കുന്നതിനെക്കുറിച്ച് ആയിരുന്നില്ല. ജോലി ചെയ്യുന്ന സിംഗിള്‍ മദര്‍ ആവുക എന്നതായിരുന്നു. എന്നെ സംബന്ധിച്ച് അത് വളരെ പ്രധാനപ്പെട്ടതായിരുന്നു-മലൈക പറയുന്നു.