റിലീസിന് തയാറെടുക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന് മകൾ എന്നി പേരിടാൻ കാരണം തന്റെ മകൾ മാളവികയാണെന്ന് നടൻ ജയറാം. 'സാധാരണ സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വൈകിയാണ് പേരിടാറ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം എന്റെ മകൾ മാളവിക ലൊക്കേഷനിൽ എത്തിയിരുന്നു.
അന്ന് ഷൂട്ടിങ് കാണാൻ കുറച്ച് കുടുംബങ്ങള്‍ എത്തിയിരുന്നു. അവർ കൂടെയാരാണെന്ന് ചോദിച്ചപ്പോൾ, 'എന്റെ മകളാണ്' എന്ന് പറഞ്ഞു. ഇതുകേട്ട് സത്യൻ അന്തിക്കാട് എന്നെ വിളിച്ചിട്ട് പറഞ്ഞു -ഇതാണ് നമ്മുടെ സിനിമയുടെ ടൈറ്റിൽ!' കൊച്ചിയിൽ പ്രഭാസിനൊപ്പം 'രാധേ ശ്യാം' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്.