ടൊവിനോ തോമസിനെ നായകനാക്കി പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന കൽക്കിയുടെ ടീസർ പുറത്തുവിട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്.
സംവിധായകനും സുജിൻ സുജാതനും ചേർന്നാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ശിവ്ജിത്, ഹരീഷ് ഉത്തമൻ, സൈജു കുറുപ്പ്, സുധീഷ്, അപർണ നായർ, കെപിഎസി ലളിത എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലിറ്റിൽബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, സുജിൻ സുജാതൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.