വനിതാ ദിനത്തോടനുബന്ധിച്ച് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ഗ്ലോബല്‍ ടൗണ്‍ ഹാള്‍ പരിപാടിയില്‍ ഭാവന പങ്കെടുക്കുന്നു. പ്രമുഖ മാധ്യമ പ്രവർത്തകയായ ബർഖാ ദത്ത് ആണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. പരിപാടിയുടെ പോസ്റ്റര്‍ ‘വി ദ വുമന്‍ ഏഷ്യ’യും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുത്ത് ഭാവന ചില വെളിപ്പെടുത്തലുകൾ നടത്തുമെന്ന സൂചന നൽകിയാണ് പോസ്റ്റർ. മാര്‍ച്ച് ആറിന് രണ്ടിനാണ് പരിപാടി ഉണ്ടായേക്കുക. വി ദ വുമന്‍ ഏഷ്യയുടെ ഫേസ്ബുക്ക് ട്വിറ്റര്‍ ഹാന്‍ഡിലുകളിലും, ബര്‍ഖാ ദത്തിന്റെ ‘മോജോ സ്റ്റോറി’ യുട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.