സഞ്ജയ് ലീല ബൻസാലി ചിത്രമായ ഗംഗുഭായ് കത്തിയാവാഡിയിൽ അഭിനയിക്കാൻ ആലിയ ഭട്ട് വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം. നൂറ് കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. 20 കോടിയാണ് ആലിയ ഭട്ട് ഗംഗുഭായിക്ക് വേണ്ടി പ്രതിഫലമായി വാങ്ങിയതെന്നാണ് സംസാരം.
ചിത്രത്തിൽ അതിഥി വേഷത്തിലാണെങ്കിലും സുപ്രധാന കഥാപത്രമായി എത്തിയ അജയ് ദേവഗണും വമ്പൻ തുകയാണ് പ്രതിഫലമായി ലഭിച്ചത്. 11 കോടി രൂപയാണത്രേ അജയ് ദേവഗണിന് പ്രതിഫലമായി നൽകിയത്.
ഫെബ്രുവരി 25 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സഞ്ജയ് ലീല ബൻസാലിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് ഗംഗുഭായ് എന്നാണ് കരുതുന്നത്. ആലിയ ഭട്ടിന്റെ ശക്തമായ കഥാപത്രങ്ങളിലൊന്നുമാണ് ഗംഗുഭായ്.