ചിത്രീകരണത്തിനിടെ പരിക്ക്പറ്റിയ നടി വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും കുറച്ചു ദിവസത്തെ വിശ്രമവും ഫിസിയോതെറപ്പിയുമാണ് ഡോക്ടര്‍മാർ നിർദേശിച്ചിരിക്കുന്നതെന്നും വീണ നായർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘എനിക്ക് പറ്റിയ അപകടം അറിഞ്ഞ് ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു. സർജറി നല്ല രീതിയിൽ കഴിഞ്ഞു.
കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോതെറപ്പിയുമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാർഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം.’