+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ സം​വി​ധാ​യി​ക​യും വ​നി​താ നി​ർ​മാ​താ​വും അ​ര​ങ്ങേ​റു​ന്ന "ഒ​ന്ന്'

വ​നി​ത സം​വി​ധാ​യി​ക​യാ​യ അ​നു​പ​മ മേ​നോ​നും നി​ർ​മ്മാ​താ​വാ​യ, ഹി​മി കെ.​ജി​യും ആ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന ചി​ത്ര​മാ​ണ് ഒ​ന്ന്. ഒ​രു അ​ധ്യാ​പ​ക​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​
വ​നി​താ സം​വി​ധാ​യി​ക​യും വ​നി​താ നി​ർ​മാ​താ​വും അ​ര​ങ്ങേ​റു​ന്ന

വ​നി​ത സം​വി​ധാ​യി​ക​യാ​യ അ​നു​പ​മ മേ​നോ​നും നി​ർ​മ്മാ​താ​വാ​യ, ഹി​മി കെ.​ജി​യും ആ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന ചി​ത്ര​മാ​ണ് ഒ​ന്ന്. ഒ​രു അ​ധ്യാ​പ​ക​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​ന്ന് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഈ ​വ​നി​ത​ക​ൾ ഇ​ടം നേ​ടാ​ൻ പോ​കു​ന്നു. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഒ​ന്ന് മാ​ർ​ച്ചി​ൽ തി​യ​റ്റ​റി​ലെ​ത്തും .

ചിത്രത്തിന് ക​പി​ൽ കഥയും ഗോ​പു പ​ര​മ​ശി​വ​ൻ തിരക്കഥയുമെഴുതുന്നു. ര​തി​കുമാ​ർ ടി.​ആ​ർ, ജോ​ജ​ൻ കാ​ഞ്ഞാ​ണി, സ​ജീ​വ് മാ​ധ​വ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഇവരെക്കൂടാതെ ഗി​രീ​ഷ് പെ​രി​ഞ്ചേ​രി, ക​ല്യാ​ണി, നി​മി​ഷ, അ​ജീ​ഷ് സു​കു​മാ​ര​ൻ, സൈ​ലു ചാ​പ്പി, ഇ​സ​ഹാ​ക്ക് കാ​ളി​കാ​വ്, സാ​ന്ദ്ര​പ്ര​സാ​ദ്, ഐ​ശ്വ​ര്യ പ്ര​വീ​ൺ, ര​ജീ​ഷ്, ജോ​ബി​ൻ ജോ​സ്, ഷാ​ക്കീ​ർ, ഷെ​യ്ഖ് ഫാ​ബി​ൻ, അ​മ​ൻ, ജ​യ്സ​ർ സേ​വ്യ​ർ എ​ന്നി​വ​രും ചിത്രത്തിൽ വേഷമിടുന്നു.

ഷാ​ജി അ​ന്ന​ക​ര ഛായാഗ്രഹണവും ജ​യ​ച​ന്ദ്ര കൃ​ഷ്ണ ചിത്രസംയോജനവും നിർവഹിക്കുന്നു. ശ​ങ്ക​ര​ൻ തി​രു​മേ​നി, ഫി​റോ​സ് വെ​ളി​യം​കോ​ട്, ര​തി​കു​മാ​ർ ടി.​ആ​ർ, അ​ക്ബ​ർ കു​ഞ്ഞി​മോ​ൻ എന്നിവരുടെ വരികൾക്ക് ഷി​ബു ആ​ന്‍റ​ണി, നൗ​ഫ​ൽ നാ​സ​ർ എന്നിവർ സംഗീതം പകരുന്നു.