+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സി​ഗ്നേ​ച്ച​ർ' ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു

അ​ട്ട​പ്പാ​ടി​യു​ടെ ഗോ​ത്ര​ഭാ​ഷ​യാ​യ മു​ഡു​ക ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​ല​യാ​ള ചി​ത്രം "സി​ഗ്നേ​ച്ച​ർ' റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്നു. അ​ട്ട​പ്പാ​ടി ഊ​രു​ക​ളി​ലെ നി​ര​ന്ത​ര​മാ​യ ചൂ​ഷ​ണ​ങ്ങ​ളും

അ​ട്ട​പ്പാ​ടി​യു​ടെ ഗോ​ത്ര​ഭാ​ഷ​യാ​യ മു​ഡു​ക ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​ല​യാ​ള ചി​ത്രം "സി​ഗ്നേ​ച്ച​ർ' റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്നു. അ​ട്ട​പ്പാ​ടി ഊ​രു​ക​ളി​ലെ നി​ര​ന്ത​ര​മാ​യ ചൂ​ഷ​ണ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ക്കു​ന്ന ത്രി​ല്ല​ർ ചി​ത്രം മ​നോ​ജ് പാ​ലോ​ട​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പാ​ര​മ്പ​ര്യ വി​ഷ ചി​കി​ത്സ​ക​നാ​യ ഒ​രു ആ​ദി​വാ​സി യു​വാ​വ്, ത​ന്‍റെ ഭൂ​മി​ക​യി​ൽ തി​ന്മ​ക​ൾ​ക്കെ​തി​രേ ന​ട​ത്തു​ന്ന പോ​രാ​ട്ട​വും ആ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം പ്ര​കൃ​തി ന​ട​ത്തു​ന്ന അ​സാ​ധാ​ര​ണ​മാ​യ ഇ​ട​പെ​ട​ലു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

അ​ട്ട​പ്പാ​ടി അ​ഗ​ളി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ഊ​ര് മൂ​പ്പ​ൻ ത​ങ്ക​രാ​ജ് ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​ൻ, ടി​നി ടോം, ​ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​ൻ, ന​ഞ്ചി​യ​മ്മ, ചെ​മ്പി​ൽ അ​ശോ​ക​ൻ, ഷാ​ജു ശ്രീ​ധ​ർ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, അ​ഖി​ല, നി​ഖി​ൽ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം 30 ഓ​ളം അ​ട്ട​പ്പാ​ടി​ക്കാ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

സാ​ഞ്ചോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ലി​ബി​ൻ പോ​ൾ അ​ക്ക​ര, ജെ​സി ജോ​ർ​ജ്, അ​രു​ൺ വ​ർ​ഗീ​സ് ത​ട്ടി​ൽ എ​ന്നി​വ​ർ നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ര​ച​ന ഫാ​ദ​ർ ബാ​ബു ത​ട്ടി​ൽ സി​എം​ഐ​യാ​ണ്. ക്യാ​മ​റ- എ​സ് ലോ​വ​ൽ, എ​ഡി​റ്റിം​ഗ്- സി​യാ​ൻ ശ്രീ​കാ​ന്ത്.