+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​യ​ക​നാ​യി പ​രു​ന്ത്! വ്യ​ത്യ​സ്ത​മാ​യ ക​ഥ​യു​മാ​യി പ​ത്മ​വ്യൂ​ഹ​ത്തി​ലൂ​ടെ

പ​രു​ന്ത് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന പ​ത്മ​വ്യൂ​ഹ​ത്തി​ലൂ​ടെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും റി​ക്കാ​ർ​ഡിം​ഗും എ​റ​ണാ​കു​ളം റി​യാ​ൻ സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്നു. പ്ര​മു​ഖ കാ​ഥി​ക​ൻ വി. ​സാം​ബ​ശ
നാ​യ​ക​നാ​യി പ​രു​ന്ത്! വ്യ​ത്യ​സ്ത​മാ​യ ക​ഥ​യു​മാ​യി പ​ത്മ​വ്യൂ​ഹ​ത്തി​ലൂ​ടെ

പ​രു​ന്ത് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന പ​ത്മ​വ്യൂ​ഹ​ത്തി​ലൂ​ടെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും റി​ക്കാ​ർ​ഡിം​ഗും എ​റ​ണാ​കു​ളം റി​യാ​ൻ സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്നു.

പ്ര​മു​ഖ കാ​ഥി​ക​ൻ വി. ​സാം​ബ​ശി​വ​നെ നാ​യ​ക​നാ​ക്കി പ​ല്ലാം കു​ഴി എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത എം.​എ​ൻ. ശ്രീ​ധ​ര​നാ​ണ് പ​ത്മ​വ്യൂ​ഹ​ത്തി​ന് ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി​യ​ത് ശി​വ​പ്ര​സാ​ദ് ഇ​ര​വി​മം​ഗ​ലം.

ആ​ന്ധ്ര​യി​ലെ നെ​ല്ലൂ​ർ ഗ്രാ​മ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന അ​ത്യ​പൂ​ർ​വ​മാ​യ പ്ര​ണ​യ​ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. അ​ഗ്നി​യി​ൽ ദ​ഹി​ച്ച് കൃ​ഷ്ണ പ​രു​ന്താ​യി പു​ന​ർ​ജ​നി​ച്ച് ത​ന്‍റെ പ്ര​ണ​യി​നി​യു​ടെ സം​ര​ക്ഷ​ക​നാ​യി മാ​റേ​ണ്ടി വ​ന്ന മു​ൻ​ജ​ന്മ കാ​മു​ക​ന്‍റെ ക​ഥ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് പ​ത്മ​വ്യൂ​ഹ​ത്തി​ലൂ​ടെ എ​ന്ന ചി​ത്രം.

വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ, ശി​വ​പ്ര​സാ​ദ് ഇ​ര​വി​മം​ഗ​ലം, ജ​യ​ൻ തൊ​ടു​പു​ഴ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സ്റ്റി​ൽ​ജു അ​ർ​ജു​ൻ സം​ഗീ​തം​പ​ക​രു​ന്നു. അ​ദി​ദേ​വ് കൃ​ഷ്ണാ പ്രൊ​ഡ​ക്‌​ഷ​ൻ​സി​നു വേ​ണ്ടി ഡോ.​സ​ജി​ത്ത് കൃ​ഷ്ണ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മാ​ർ​ച്ചി​ൽ മു​ത​ല​മ​ട​യി​ൽ ആ​രം​ഭി​ക്കും.