അക്ഷയ് കുമാർ, വിദ്യാ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മിഷൻ മംഗലിന്റെ ടീസർ പുറത്തുവിട്ടു. ജഗൻ ശക്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിത്യ മേനോൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മിഷൻ മംഗൽ.
സഞ്ജയ് കപൂർ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഫോക്സ് സ്റ്റുഡിയോസും കേഫ് ഓഫ് ഗുഡ് മൂവീസും ചേർന്ന് നിർമിക്കുന്ന ചിത്രം ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തിൽ വർഷ ഗൗഡ എന്ന ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് നിത്യ മേനോൻ എത്തുന്നത്.