+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആ​ദി​വാ​സി'​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി വാ​വാ സു​രേ​ഷ്

ശ​ര​ത് അ​പ്പാ​നി നാ​യ​ക​നാ​യി എ​ത്തു​ന്ന "ആ​ദി​വാ​സി" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി വാ​വാ സു​രേ​ഷ്. വി​ജീ​ഷ് മ​ണി ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി സ

ശ​ര​ത് അ​പ്പാ​നി നാ​യ​ക​നാ​യി എ​ത്തു​ന്ന "ആ​ദി​വാ​സി" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി വാ​വാ സു​രേ​ഷ്. വി​ജീ​ഷ് മ​ണി ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് 'ആ​ദി​വാ​സി'. അ​ട്ട​പ്പാ​ടി​യി​ൽ ഭ​ക്ഷ​ണം മോ​ഷ്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ത​ല്ലി​ക്കൊ​ന്ന മ​ധു​വി​ന്‍റെ ക​ഥ​യാ​ണ് 'ആ​ദി​വാ​സി' എ​ന്ന പേ​രി​ൽ സി​നി​മ​യാ​ക്കു​ന്ന​ത്.

2018 ഫെ​ബ്രു​വ​രി 22നാ​ണ് സ​മൂ​ഹ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​പ്പി​ച്ച ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള ആ​ദി​വാ​സി യു​വാ​വ് മ​ധു​വാ​ണ് ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ന് ഇ​ര​യാ​യ​ത്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​യി​രു​ന്നു കൈ​ക​ൾ കെ​ട്ടി​യി​ട്ട് മ​ധു​വി​നെ ആ​ൾ​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. ഇ​യാ​ളെ മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണു​യ​ർ​ന്ന​ത്.

വാ​വാ സു​രേ​ഷി​ന്‍റെ പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ന​മു​ക്ക് ഏ​റെ വേ​ദ​ന​യു​ള്ള മ​ധു​വി​ന്‍റെ ജീ​വി​തം പ്ര​മേ​യ​മാ​കു​ന്നു സി​നി​മ "ആ​ദി​വാ​സി" ( ദി ​ബ്ലാ​ക്ക് ഡെ​ത്ത് ) എ​ന്ന ചി​ത്ര​ത്തി​ന്റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ഞാ​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു. ക​വി​യും ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സോ​ഹ​ൻ റോ​യ് നി​ർ​മ്മി​ച്ച് ശ​ര​ത് അ​പ്പാ​നി പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച സി​നി​മ​യു​ടെ ക​ഥ​യും സം​വി​ധാ​ന​വും വി​ജീ​ഷ് മ​ണി​യാ​ണ്.

പോ​സ്റ്റ​ർ റി​ലീ​സ് ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ വി​ജീ​ഷ് മ​ണി, കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ൻ, അ​രു​ൺ.​ക​ര​വാ​ളൂ​ർ (ഏ​രീ​സ് ഗ്രൂ​പ്പ്), സു​രേ​ഷ് സൂ​ര്യ​ശ്രീ, മാ​സ്റ്റ​ർ റം​സാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
" ആ​ദി​വാ​സി " എ​ന്ന സി​നി​മ​യ്ക്ക് എ​ല്ലാ​വി​ധ വി​ജ​യാ​ശം​സ​ക​ൾ നേ​രു​ന്നു...