+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ് ഫ്രെ​യിം​സ്: മ​ല​യാ​ള​ത്തി​ലൊ​രു പു​തി​യ ഒ​ടി​ടി പ്ലാ​റ്റ്ഫോം കൂ​ടി

മ​ല​യാ​ള സി​നി​മാ വാ​ണി​ജ്യരം​ഗ​ത്ത് എ​സ്എ​സ് ഫ്രെ​യിം​സ് എ​ന്ന പേ​രി​ൽ പു​തി​യൊ​രു ഒ​ടി​ടി പ്ലാറ്റ്ഫോം കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​
എ​സ്എ​സ് ഫ്രെ​യിം​സ്: മ​ല​യാ​ള​ത്തി​ലൊ​രു പു​തി​യ ഒ​ടി​ടി പ്ലാ​റ്റ്ഫോം കൂ​ടി

മ​ല​യാ​ള സി​നി​മാ വാ​ണി​ജ്യരം​ഗ​ത്ത് എ​സ്എ​സ് ഫ്രെ​യിം​സ് എ​ന്ന പേ​രി​ൽ പു​തി​യൊ​രു ഒ​ടി​ടി പ്ലാറ്റ്ഫോം കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​സ്രാ​ര സി​നി​മാ​സ് ആ​ണ് ഈ ​സം​രം​ഭ​ത്തി​ന് തു​ട​ക്കം ഇ​ടു​ന്ന​ത്.

ദേ​ശീ​യ, അ​ന്ത​ർ​ദേ​ശി​യ ത​ല​ത്തി​ൽ നി​ര​വ​ധി നി​രൂ​പ​ക പ്ര​ശം​സനേ​ടു​ക​യും 2020ൽ ​കാൻ​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ‘കാ​ന്തി’, കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് നേ​ടി​യ ‘ഒ​രി​ല​ത്ത​ണ​ലി​ൽ’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ശോ​ക്. ആ​ർ. നാ​ഥ് സം​വി​ധാ​നം ചെ​യ്ത ‘ഹോ​ളി വൂ​ണ്ട്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്ലാ​റ്റ്ഫോം ലോ​ഞ്ച് ചെ​യ്യു​ന്ന​ത്.

ഇ​തി​നോ​ട​കം വി​വാ​ദ​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്താ ​മാധ്യ​മ​ങ്ങ​ളി​ലി​ടം നേ​ടി​യ ഹോ​ളി ​വൂ​ണ്ട് സ്വ​വ​ർ​ഗ​ര​തി ആ​സ്പ​ദം ആ​ക്കി​യു​ള്ള പ്ര​മേ​യ​മാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. മാ​ർ​ച്ച് പ​കു​തി​യോ​ടെ​യാ​ണ് റി​ലീ​സ്.

അ​ന്ത​ർ​ദേ​ശീ​യ​ നി​ല​വാ​ര​മു​ള്ള എ​ല്ലാ​വി​ധ ന​വീ​ന സാങ്കേതികവിദ്യക​ളും ഉ​ൾ​ക്കൊണ്ടുള്ള ​മി​ക​ച്ച യൂ​സ​ർ ഇ​ന്‍റർ​ഫേ​സ്, മി​ക​വാ​ർ​ന്ന കാ​ഴ്ചാഅ​നു​ഭ​വം ഉ​റ​പ്പു​വ​രു​ത്തു​ന്നു. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ്രാ​ദേ​ശി​ക സി​നി​മ​ക​ളും ഒ​പ്പം ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ സി​നി​മ​ക​ളും പ്രേ​ക്ഷ​ക​ർ​ക്കു ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ്രാ​ദേ​ശി​ക ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​ണ് എ​സ്എ​സ് ഫ്രെ​യിം​സ്. സി​നി​മ​ക​ൾ​ക്ക് ഉ​യ​ർ​ന്ന സു​ര​ക്ഷ​യും ത​ട​സമി​ല്ലാ​ത്ത സ്ട്രീ​മിം​ഗും ഉ​റ​പ്പ് വ​രു​ത്തു​ന്നു.

ഈ ​സം​രം​ഭ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം വെ​ബ് ബ്രൗ​സ​റു​ക​ളി​ലൂ​ടെ നേ​രി​ട്ടുത​ന്നെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് അ​ക്കൗ​ണ്ട് ര​ജി​സ്റ്റ​ർ ചെ​യ്ത് സി​നി​മ​ക​ൾ കാ​ണു​ന്ന രീ​തി​യി​ൽ ഏ​തുത​രം ഡി​വൈ​സു​ക​ളി​ലും ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലും ല​ളി​ത​മാ​യും സു​താ​ര്യ​മാ​യും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ ആ​യി​രി​ക്കും പ്ലാ​റ്റ്​ഫോ​മി​ന്‍റെ സേ​വ​നം ആ​രം​ഭി​ക്കു​ക.