+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മാ​ർ​ട്ട് ഫോ​ണി​ലൊ​രു​ക്കി​യ സി​നി​മ ഒ​ടി​ടി​യി​ൽ ഹി​റ്റ്

സ്മാ​ർ​ട്ട് ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച ര​ണ്ടുമ​ണി​ക്കൂ​റി​ലേ​റെ ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ ബി.​ അ​ബു ഫ​സ്റ്റ്ഷോ​സ് ഒ​ടി​ടി​യി​ൽ പ്രേ​ക്ഷ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് മു​ന്നേ​റു​ന്നു. വ​ണ്‍ ടു ​വ​ണ്‍ മീ​ഡ
സ്മാ​ർ​ട്ട് ഫോ​ണി​ലൊ​രു​ക്കി​യ സി​നി​മ ഒ​ടി​ടി​യി​ൽ ഹി​റ്റ്

സ്മാ​ർ​ട്ട് ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച ര​ണ്ടുമ​ണി​ക്കൂ​റി​ലേ​റെ ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ ബി.​ അ​ബു ഫ​സ്റ്റ്ഷോ​സ് ഒ​ടി​ടി​യി​ൽ പ്രേ​ക്ഷ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് മു​ന്നേ​റു​ന്നു.

വ​ണ്‍ ടു ​വ​ണ്‍ മീ​ഡി​യയുടെ ബാനറിലൊരുങ്ങിയ ചിത്രത്തിന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഛായാ​ഗ്ര​ഹ​ണം, സം​വി​ധാ​നം എന്നിവ നിർവഹിച്ചിരിക്കുന്നത് സു​ബൈ​ർ മാ​ടാ​യി ആണ്.

പ്ര​വാ​സ ജീ​വി​ത​ത്തി​ലെ തി​ര​ക്കി​നി​ട​യി​ലും ക​ല​യെ നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്ന ഖ​ത്ത​റി​ലെ ഒ​രു​കൂ​ട്ടം മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​രാ​ണ് ഫോ​ണ്‍ സി​നി​മാ വി​പ്ലവ​ത്തി​നു പി​ന്നി​ൽ. സ്നേ​ഹ​ത്തി​ന്‍റെ​യും പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ന്‍റെ​യും പാ​ത​യൊ​രു​ക്കി, പൂ​ജ​യും ന​മ​സ്കാര​വു​മാ​യി ക​ഴി​യു​ന്ന രണ്ടു ​കുടും​ബ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്രം പ്ര​വാ​സ​ലോ​ക​ത്തെ നേ​ർ​ക്കാ​ഴ്ചക​ളും കാ​ട്ടി​ത്ത​രു​ന്നു.

ഖ​ത്ത​റിലാ​യി​രു​ന്നു ചി​ത്രം പൂ​ർ​ണമാ​യും ചി​ത്രീ​ക​രി​ച്ച​ത്. 4 കെ റ​സ​ല്യൂ​ഷ​നി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യി​ൽ അ​ൻ​വ​ർ ബാ​ബു​വും ആ​ഷി​ക് മാ​ഹി​യു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.