തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ പ്രശസ്തനായ മധുസൂദനൻ, വായകോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ നിർമിക്കുന്ന പുതിയ ചിത്രമാണ് അയാം എ ഫാദർ. ചിത്രത്തിന്റെ രചന, സംവിധാനം, ഛായഗ്രഹണം രാജുചന്ദ്രയാണ് നിർവഹിക്കുന്നത്.
ആട് 2, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ രംഗത്തു വന്ന സാമി, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിൽ നിമിഷയുടെ അമ്മയായി വന്ന അനുപമ, തീവണ്ടിയിൽ ടോവിനോയുടെ കുട്ടിക്കാലം ചെയ്ത മാഹിൻ, പുതുമുഖം അക്ഷര രാജ് തുടങ്ങിയവർ ഈ ചിത്രത്തിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയുന്നു.
13 വയസുകാരൻ അച്ഛനായി എന്ന പത്രവാർത്തയിൽനിന്നാണ് സിനിമയുടെ കഥ ഉരുത്തിരിഞ്ഞത്. അതുതന്നെയായിരിക്കും സിനിമയുടെ ഇതിവൃത്തവും.