ഒരു എന്‍ഗേജിംഗ് റോഡ്ത്രില്ലര്‍ മൂവിയായ മിഷന് സി നീസ്ട്രീം ഒടിടിയില്‍ റിലീസ് ചെയ്തു.
യുവ നടന് അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷന് സി.
എം സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മിക്കുന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ എന്‍ഗേജിങ് ത്രില്ലര്‍ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. മേജര്‍ രവി, ജയകൃഷ്ണന്, കൈലാഷ്, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.