+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​ല്ല​ടി​പ്പി​ക്കാ​ൻ ഗോ​ഡ് ബ്ലെ​സ് യു

മൂ​ന്നാം നി​യ​മം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി​ജീ​ഷ് വാസുദേവ് എഴുതി സം​വി​ധാ​നം ചെ​യ്യു​ന്ന ഗോഡ് ബ്ലസ് യു എന്ന ചിത്രം ഫെബ്രുവരി രണ്ടാം വാരം തീയറ്ററിലെത്തും. ക​മി​താ​ക്ക​ളാ​യ സാ​മി​ന്‍റെയും ക്ലാ
ത്രി​ല്ല​ടി​പ്പി​ക്കാ​ൻ ഗോ​ഡ് ബ്ലെ​സ് യു

മൂ​ന്നാം നി​യ​മം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി​ജീ​ഷ് വാസുദേവ് എഴുതി സം​വി​ധാ​നം ചെ​യ്യു​ന്ന ഗോഡ് ബ്ലസ് യു എന്ന ചിത്രം ഫെബ്രുവരി രണ്ടാം വാരം തീയറ്ററിലെത്തും.

ക​മി​താ​ക്ക​ളാ​യ സാ​മി​ന്‍റെയും ക്ലാ​ര​യു​ടെ​യും ജീ​വി​ത​ത്തി​ല്‍, കൊ​ച്ചി​ നഗരത്തി​ല്‍ ഒ​രു ദി​വ​സ​ത്തി​ലെ നാ​ല് മ​ണി​ക്കൂ​റി​ല്‍ ന​ട​ക്കു​ന്ന കഥയാണ് ത്രി​ല്ല​ര്‍ രൂ​പ​ത്തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്നത്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ഗോ​ഡ് ബ്ലെ​സ് യു ​വി​ല്‍ പു​തു​മു​ഖ​ങ്ങ​ളാ​യ വി​ഷ്ണു വി​ജ​യ​ന്‍, ശ​ബ​രി ബോ​സ് എ​ന്നി​വ​ര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

വി​ഷ്ണു മു​രു​ക​ന്‍, ബി​നോ​യ് ഇ​ട​തി​ന​ക​ത്ത്, പി.​എ​ന്‍. സ​ണ്ണി (ജോ​ജി ഫെ​യിം) സു​നി​ല്‍ സു​ഗദ, കോ​ട്ട​യം പ്ര​ദീ​പ്, ജെ​ന്‍​സ​ണ്‍ ആ​ല​പ്പാ​ട്ട്, ഉ​ണ്ണി രാ​ജ്, സൂ​ര​ജ് പോ​പ്പ്‌​സ് (കു​മ്പ​ള​ങ്ങി നൈ​റ്റ്സ് ഫെ​യിം) ഹ​രി​ശ്രീ യൂ​സ​ഫ്, സി​നോ​ജ് വ​ര്‍​ഗീ​സ്, ബി​റ്റോ ഡേ​വി​സ്, നാ​രാ​യ​ണ​ന്‍ കു​ട്ടി, നീ​ന കു​റു​പ്പ്, അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ന്‍, ഗാ​യ​ത്രി, ര​മ്യ ആ​ര്‍. നാ​യ​ര്‍, ദീ​പി​ക, ശ​ശി കു​ള​പ്പു​ള്ളി, സ​ജി​ത്ത് തോ​പ്പി​ല്‍, ജോ​യ് ഐ.​സി, നെ​ല്‍​സ​ണ്‍ സേ​വ്യ​ര്‍, സു​ധ ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ടു​ന്നു.

സ​ന്തോ​ഷ് കോ​ട​നാ​ടിന്‍റെ വരികൾക്ക് സു​ഭാ​ഷ് കൃ​ഷ്ണ​ന്‍ സംഗീതം പകരുന്നു. ഒ​രു ഇ​ട​വേ​ള​ക്ക് ശേ​ഷം എ​സ്.​പി. വെ​ങ്കി​ടേ​ഷ് മ​ല​യാ​ള​ത്തി​ല്‍ പശ്ചാത്തലസംഗീതം ചെ​യ്യു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

ആ​റേ​ശ്വ​രം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ എം​.ബി. മു​രു​ഗ​ന്‍, ബി​നോ​യ് ഇ​ട​തി​ന​ക​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാണ് ചിത്രം നി​ര്‍​മി​ച്ചത്.