+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ജു വാ​ര്യ​രു​ടെ ആ​യി​ഷ യു​എ​ഇ​യി​ല്‍ തു​ട​ങ്ങി

മ​ഞ്ജു വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്തോ​അ​റ​ബി​ക് ചി​ത്രം ആ​യി​ഷ റാ​സ​ല്‍ ഖൈ​മ​യി​ല്‍ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. ന​വാ​ഗ​ത​നാ​യ ആ​മി​ര്‍ പ​ള്ളി​ക്കാ​ല്‍ സം​വി​ധാ​ന
മ​ഞ്ജു വാ​ര്യ​രു​ടെ ആ​യി​ഷ യു​എ​ഇ​യി​ല്‍ തു​ട​ങ്ങി

മ​ഞ്ജു വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്തോ-​അ​റ​ബി​ക് ചി​ത്രം ആ​യി​ഷ റാ​സ​ല്‍ ഖൈ​മ​യി​ല്‍ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.

ന​വാ​ഗ​ത​നാ​യ ആ​മി​ര്‍ പ​ള്ളി​ക്കാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ര്‍​മം റാ​സ​ല്‍ ഖൈ​മ, അ​ല്‍ ഖാ​സി​മി പാ​ല​സ് ഉ​ട​മ താ​രി​ഖ് അ​ഹ​മ്മ​ദ് അ​ലി അ​ല്‍ ഷ​ര്‍​ഹാ​ന്‍ അ​ല്‍ നു​ഐ​മി, പ്ര​ശ​സ്ത യു​എ​ഇ എ​ഴു​ത്തു​കാ​ര​ന്‍ മു​ഹ്സി​ന്‍ അ​ഹ​മ്മ​ദ് സാ​ലം അ​ല്‍ കൈ​ത് അ​ല്‍ അ​ലി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ റാ​സ​ൽ ഖൈ​മ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ എ​സ്.​എ. സ​ലിം നാ​സ​ര്‍ അ​ല്‍​മ​ഹ, എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു

മ​ല​യാ​ള​ത്തി​ന് പു​റ​മെ ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ, തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന ആ​ഷി​ഫ് ക​ക്കോ​ടി​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ര്‍​ക്കു പു​റ​മെ രാ​ധി​ക, സ​ജ്ന, പൂ​ര്‍​ണി​മ, ല​ത്തീ​ഫ(​ടു​ണീ​ഷ്യ), സ​ലാ​മ(​യു​എ​ഇ), ജെ​ന്നി​ഫ​ര്‍ (ഫി​ലി​പ്പീ​ന്‍​സ്), സ​റ​ഫീ​ന(​നൈ​ജീ​രി​യ), സു​മ​യ്യ(​യ​മ​ന്‍), ഇ​സ്ലാം(​സി​റി​യ) തു​ട​ങ്ങി​യ വി​ദേ​ശ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു. ക്രോ​സ് ബോ​ര്‍​ഡ​ര്‍ കാ​മ​റ​യു​ടെ ബാ​ന​റി​ല്‍ സ​ക്ക​റി​യ നി​ര്‍​മി​ക്കു​ന്നു.

ഫെ​ദ​ര്‍ ട​ച്ച് മൂ​വി ബോ​ക്സ്, ഇ​മാ​ജി​ന്‍ സി​നി​മാ​സ്, ലാ​സ്റ്റ് എ​ക്സി​റ്റ് സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ ഷം​സു​ദീ​ന്‍, സ​ക്ക​റി​യ വാ​വാ​ട്, ഹാ​രി​സ് ദേ​ശം, അ​നീ​ഷ് പി.​ബി എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ര്‍​മാ​താ​ക്ക​ള്‍.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍,സു​ഹൈ​ല്‍ കോ​യ എ​ന്നി​വ​ര്‍ എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് എം. ​ജ​യ​ച​ന്ദ്ര​ന്‍ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ പ്ര​ശ​സ്ത ഇ​ന്ത്യ​ന്‍, അ​റ​ബി പി​ന്ന​ണി ഗാ​യ​ക​ര്‍ പാ​ടു​ന്നു. ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു ശ​ര്‍​മ​യും ചി​ത്ര​സം​യോ​ജ​നം അ​പ്പു എ​ന്‍. ഭ​ട്ട​തി​രി​യും നി​ർ​വ​ഹി​ക്കു​ന്നു.

ആ​യി​ഷയു​ടെ ഇ​ന്ത്യ​യി​ലെ ചി​ത്രീ​ക​ര​ണം ഡ​ല്‍​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഫെ​ബ്രു​വ​രി അ​വ​സാ​നം ആ​രം​ഭി​ക്കും.