ബിജു മേനോൻ- സംവൃത സുനിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തുവിട്ടു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകി ഗാനം ആലപിച്ചിരിക്കുന്നത് സുദീപ് കുമാർ, മെറിൻ ഗ്രിഗറി എന്നിവർ ചേർന്നാണ്.
ഒരു ഇടവേളയ്ക്കു ശേഷം സംവൃത സുനിൽ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അലൻസിയർ, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയ കുമാർ, ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സജീവ് പാഴൂരാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗ്രീൻ ടിവി എന്റർടെയ്നർ, ഉർവശി തീയറ്റേഴ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്.