വീണ്ടും ഒരു സിനിമാക്കഥ സിനിമയാകുന്നു. സ്ക്രീന്‍ പ്ലേ എന്ന് പേരിട്ട ഈ ചിത്രം കെ.എസ്. മെഹമൂദ് ആണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത മിമിക്രി താരം പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 28-ന് ചിത്രം തിയറ്ററുകളിലെത്തും.
പുതിയ കാലഘട്ടത്തിലെ സിനിമാ കലാകാരന്മാരുടെ കഥ പറയുകയാണ് ഈ ചിത്രം. മമ്മി സെഞ്ച്വറി തിരക്കഥയും രാജേഷ് കോട്ടപ്പടി സംഭാഷണവും എഴുതിയിരിക്കുന്നു. പ്രജോദ് ഉണ്ണിയുടെ വരികൾക്ക് ബാഷ ചേര്‍ത്തല ഈണംപകരുന്നു.
റസാക് പാരഡൈസ്, റഫീക് ചോക്ലി, കലാഭവന്‍ രഞ്ജിത്ത്, പ്രഗ്യ, അലീന, രാധിക, നാസര്‍, ഇസ്മയില്‍, ശ്രി പതി സെബി ഞാറക്കല്‍, ജയാശിവകുമാര്‍, ശ്രീധര്‍ മടമ്പത്ത്, എലിക്കുളം ജയകുമാര്‍, നന്ദു ലാല്‍, ഗ്രേഷ്യ അരുണ്‍, മാസ്റ്റര്‍ കാശിനാഥ്, ബേബി അതിഥി ശിവകുമാര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
സെഞ്ച്വറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ച്വറിയാണ് സ്ക്രീൻപ്ലേ നിർമിക്കുന്നത്.