രഞ്ജിത്ത് സ്ക്കറിയ സംവിധാനം ചെയ്യുന്ന ഫാൻസി ഡ്രസിന്റെ ടീസർ പുറത്തുവിട്ടു. ഗിന്നസ് പക്രു, ഹരീഷ് കണാരൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ശ്വേത മേനോനും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജിത്ത് സക്കറിയ, അജയ് കുമാർ എന്നിവർ ചേർന്നാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയത്.
സർവദീപ്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിന്നസ് പക്രുവാണ് ചിത്രം നിർമിക്കുന്നത്.