വിവാഹബന്ധം വേർപിയുന്പോൾ അനാഥരാകുന്ന കുട്ടികളുടെ സംരക്ഷണത്തിന് നിയമം വേണമെന്ന് നടൻ ഹരീഷ് പേരടി. വിവാഹംബന്ധം വേർപിരിയുന്പോൾ ജീവിക്കുന്ന രക്തസാക്ഷികളാവുന്നത് കുട്ടികളാണ്. ജീവിക്കാനുള്ള ചിലവ് കൊടുക്കുന്ന നിയമം മാത്രം പോരാ. അവർക്ക് പ്രായ പൂർത്തിയാവുന്നതുവരെ നിർബന്ധിതമായി സ്നേഹം കൊടുക്കാനുള്ള നിയമവും വേണം. - ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു
പോസ്റ്റിന്റെ പൂർണരൂപം
21 വയസ്സായതിനുശേഷം കല്യാണം കഴിക്കാനുള്ള നിയമമുണ്ടെങ്കിൽ വിവാഹ ബന്ധങ്ങൾ വേർപിരിയാനും ഒരു കാലാവധി നിയമം മൂലം നടപ്പിലാക്കണം...എല്ലാ ഡിവോഴ്സുകളിലും ആ ബന്ധത്തിലുണ്ടാവുന്ന കുട്ടികളാണ് അനാഥരാവുന്നത്...ജീവിക്കുന്ന രക്തസാക്ഷികളാവുന്നത്...അതുകൊണ്ട് ആ കുട്ടികൾക്ക് 21 വയസ്സ് ആകുന്നതുവരെ വിവാഹ ബന്ധങ്ങൾ ഒഴിയാൻ സാധിക്കില്ല എന്ന നിയമം നടപ്പിലാക്കേണ്ടതുണ്ട് ...
വിവാഹ കരാറുകളിൽ എഴുതി ചേർക്കേണ്ടതുണ്ട്...കുട്ടികൾക്ക് ജീവിക്കാനുള്ള ചിലവ് കൊടുക്കുന്ന നിയമം മാത്രം പോരാ...അവർക്ക് പ്രായ പൂർത്തിയാവുന്നതുവരെ നിർബന്ധിതമായി സ്നേഹം കൊടുക്കാനുള്ള നിയമവും വേണം...ഇത് ബാലാവകാശമാണ്..കുട്ടികളുടെ മനുഷ്യാവകാശമാണ് ...(കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ ഇളവ് വഴിയെ ചർച്ചചെയ്യാം)...
പച്ച മലയാളത്തിൽ പറഞ്ഞാൽ കുട്ടികളെ ഉണ്ടാക്കാൻ അറിയാമെങ്കിൽ അവർക്ക് ഭക്ഷ്ണം മാത്രം വാരി കൊടുത്താൽ പോരാ...അവർ മുതിരുന്നതുവരെ സ്നേഹം കൊണ്ട് കുളിപ്പിച്ചേ പറ്റു...ഒരു വിട്ടുവിഴ്ച്ചയുമില്ലാത്ത സ്നേഹനിയമം...സ്നേഹനിയമം...അതാണ് ആവിശ്യം...💪💪💪💪❤️❤️❤️❤️