ജയറാം- വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാർക്കോണി മത്തായിയുടെ ട്രെയിലർ പുറത്തുവിട്ടു. സനൽ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആത്മീയയാണ് സിനിമയിലെ നായിക. അജു വർഗീസ്, ജോയ് മാത്യു, സുധീർ കരമന, മാമുക്കോയ, അനീഷ്, കലാഭവൻ പ്രജോദ്, മല്ലിക സുകുമാരൻ, ഇടവേള ബാബു, ശശി കലിംഗ, ടിനി ടോം എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സത്യൻ സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് ചിത്രം നിർമിക്കുന്നത്.