ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന "സത്യം മാത്രമേ ബോധിപ്പിക്കു' എന്ന ചിത്രം ജനുവരി 14ന് തീയേറ്ററുകളിലെത്തുന്നു. ധ്യാന്‍ ശ്രീനിവാസന് ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ആയി എത്തുന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും അജീഷ് ആനന്ദ് ചിത്രസംയോജനവും നിർവഹിക്കുന്നു.
"സൂത്രക്കാരന്‍', 'കെട്ട്യോളാണ് എന്റെ മാലാഖ' എന്നീ ചിത്രങ്ങൾക്കു ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.