ഇ.എം അഷ്റഫ് കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ഉരു’ തീയറ്ററിലേക്ക്. സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറക്കി.
സിനിമയിൽ ഉരു തൊഴിലാളിയും മ്യൂസിക് ബാൻഡ് അംഗവുമായ അജയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് കല്ലായിയുടെ പോസ്റ്ററാണ് പുതുതായി പുറത്തിറക്കിയത്.
ഉരു ഏതാനും ആഴ്ചകൾക്കുള്ളിൽ തിയറ്ററുകളിലൂടെ റിലീസ് ചെയ്യും. ചിത്രത്തിൽ മാമുക്കോയ, മഞ്ജു പത്രോസ്, കെ.യു മനോജ് എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ.
സാംസ് പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .