ആദിവാസികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണു കാക്കപ്പൊന്ന്. കാന്റിൽ ലൈറ്റ് മീഡിയയുടെ ബാനറിൽ ദിനേശ് ഗോപാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയറ്ററിലെത്തുന്നു.
ആദിവാസികളുടെ അതിജീവനത്തിലേക്കുള്ള പ്രയാണത്തിന് ദിശാബോധം നൽകുന്ന വേറിട്ടൊരു പ്രമേയവുമായാണ് കാക്കപ്പൊന്ന് എന്ന കുടുംബചിത്രം എത്തുന്നത്.
കടലാസുകളിൽ മാത്രം ഒതുങ്ങുന്ന ആദിവാസി ഉന്നമനവും രാഷ്ട്രീയക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും സമൂഹത്തിൽ നിന്നും കാലങ്ങളായി ആദിവാസികൾ നേരിടുന്ന കടുത്ത അവഗണയും ദയനീയമായ ജീവിത സാഹചര്യങ്ങളും സഹപാഠികളിൽ നിന്നു പോലും നേരിടുന്ന തിക്താനുഭങ്ങളും തുറന്നു കാണിക്കുകയാണ് കാക്കപ്പൊന്ന് എന്ന ചിത്രം.
മീനാക്ഷി, അനു ജോസഫ്, രാജേഷ് ഹെബ്ബാർ, രവി വാഴയിൽ, ഡൊമിനിക്, ഹരിശ്രീ മാർട്ടിൻ, ഉണ്ണി നായർ (സുഡാനി ഫെയിം ), ഗണേശൻ പുളിക്കൽ, ശരത് ബാല, ദേവിക, ശ്രേയ, രജനി മുരളി, നസീറലി കൂഴികാടൻ, ഹസൻ മാഷ്, ഗണേശൻ, അനന്തകൃഷ്ണൻ, നിതാൻ, അജ്മൽ, ഗദ്ദാഫി, ബാലു മേനോൻ, നാസർ, മനു, അഖില, ലളിതാബിക, ദേവിക, ശ്രേയ, രജനി മുരളി , ബിജു തുടങ്ങിയവരോടൊപ്പം ആദിവാസികളും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
എം.ആർ. ജോസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പ്രഭാകരൻ നറുകരയുടെ വരികൾക്ക് ഹരികുമാർ ഹരേറാം സംഗീതം പകരുന്നു. ചിത്രം ഉടൻ തിയറ്ററിലെത്തും.