കഴിഞ്ഞ ദിവസങ്ങളിൽ വായുവിൽ കൈവിട്ടു പറക്കുന്ന തന്റെ വീഡിയോ ടൊവിനോ തോമസ് പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ അതുപോലെ ഉയരുന്ന തന്റെ ചിത്രം സൂരജ് പോസ്റ്റ് ചെയ്തു. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്ന് ക്യാപ്ഷൻ നൽകിയ ശേഷം ടൊവിനോ, മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. സുരാജിന്റെ പോസ്റ്റിനു മുക്ത, ജുവൽ മേരി, സൂരജ് തേലെക്കാട് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.