കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സ്വപ്നസുന്ദരി റിലീസിനൊരുങ്ങുന്നു. റോയിറ്റ, കുമാർ സെൻ എന്നിവരുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സീതു ആൻസനാണ്.
പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. ഡോ. രജിത്കുമാർ, സാനിഫ്അലി, ശിവജി ഗുരുവായൂർ, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാജിദ് സലാം, ജിന്റോ, ഡോ. ഷിനു ശ്യാമളൻ, ദിവ്യാ തോമസ്, ഷാരോൺ സഹിം , ഷാർലറ്റ് സജീവ്, മനീഷ മോഹൻ,ഷാൻസി സലാം, ബെന്നി പൊന്നാരം, ഷിബു ഇച്ചാമടം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
സനൂപ് ഛായാഗ്രഹണവും ഗ്രേയ്സൺ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. സുദർശൻ പുത്തൂർ, സുഭാഷ് ചേർത്തല, ജെറിൻരാജ് കുളത്തിനാൽ, ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ് എന്നിവരുടെ വരികൾക്ക് അജിത് സുകുമാരൻ, ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ് എന്നിവർ സംഗീതം പകരുന്നു.
എസ്.എസ്. പ്രൊഡക്ഷൻസിന്റെയും അൽഫോൺസ വിഷ്വൽ മീഡിയയുടെയും ബാനറിൽ സലാം ബി.ടി, സുബിൻ ബാബു, ഷാജു സി. ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.