വിനീത് ശ്രീനിവാസൻ, മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർ മത്തൻ ദിനങ്ങളുടെ ട്രെയിലർ പുറത്തുവിട്ടു. ജീവിതത്തിൽ മൂന്ന് പ്രശ്നങ്ങൾ അനുഭവിക്കുന്ന ജെയ്സണ് എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിക്കുന്നത്. അധ്യാപകനായാണ് വിനീത് ശ്രീനിവാസൻ എത്തുന്നത്.
ഗിരീഷ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോമോൻ ടി. ജോണ്, ഷെബിൻ ബക്കർ, ഷമീർ മുഹമ്മദ് എന്നിവരാണ് സിനിമ നിർമിക്കുന്നത്.