ദിലീപ്- കെ.പി. വ്യാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ശുഭരാത്രിയുടെ ട്രെയിലർ പുറത്തുവിട്ടു. അനു സിത്താരയാണ് സിനിമയിലെ നായിക. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയ്ക്കു ശേഷം വ്യാസൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്.
നെടുമുടി വേണു, ഇന്ദ്രൻസ്, സായികുമാർ, അജു വർഗീസ്, നാദിർഷ, ഹരീഷ് പേരടി, സൈജു കുറുപ്പ്, മണികണ്ഠൻ, സുധി കോപ്പ, പ്രശാന്ത്, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, ആശാ ശരത്, തെസ്നി ഖാൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആരോമ മോഹനാണ് സിനിമ നിർമിക്കുന്നത്.