സംവിധായകദമ്പതികളായ ബിബിൻ ജോയ്-ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന മറിയം എന്ന ചിത്രം പൂർത്തിയായി.
വാടിപ്പോയ പെണ്‍കരുത്ത്, പ്രകൃതിയുടെ ലാളനയിൽ ഉയർത്തെഴുന്നേല്‍ക്കുന്ന അതിജീവനത്തിന്റെ കഥ പറയുന്ന മറിയം സമകാലിക സമൂഹത്തിലെ മരവിച്ച പെണ് മനസുകൾക്ക് ഉണർവേകുന്ന ഒന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
മൃണാളിനി സൂസണ്‍ ജോർജ്, ജോസഫ് ചിലന്പൻ, ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ.വി, സുനിൽ, എബി ചാണ്ടി, ബോബിൻ ജോയി, അരുണ്‍ ചാക്കോ, മെൽബിൻ ബേബി, ചിന്നു മൃദുൽ, ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുന്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവർ കഥാപാത്രങ്ങളാകുന്നു.
എഎംകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ജു കപൂർ ആണ് ചിത്രം നിർമിക്കുന്നത്. കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്.