കോളജ് വിദ്യാര്‍ഥികൾക്കൊപ്പം ആടിത്തിമിർത്ത് ഉണ്ണി മുകുന്ദൻ. കാലടി ശ്രീശങ്കര കോളജിൽ എത്തിയതായിരുന്നു താരം. ചിത്രത്തില്‍ നായികയായെത്തുന്ന അഞ്ജു കുര്യനും ഒപ്പമുണ്ടായിരുന്നു. ഇരുതാരങ്ങളും വിദ്യാർഥികൾക്കൊപ്പം രസകരമായി ചുവടുവച്ചു. ‘മേപ്പടിയാൻ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേപ്പടിയാൻ’. ഉണ്ണി മുകുന്ദനും അഞ്ജുവിനുമൊപ്പം സൈജു കുറുപ്പ്, അജു വർഗീസ്, കോട്ടയം രമേശ്, ഇന്ദ്രൻസ്, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവൻ ഷാജോൺ, മേജർ രവി, ശ്രീജിത്ത് രവി, ശങ്കർ രാമകൃഷ്ണൻ, അപർണ ജനാർദനൻ, പോളി വൽസൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.