+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്വേ​ത മേ​നോ​ന്‍റെ സ​സ്പെ​ൻ​സ് ത്രി​ല്ല​ർ, നി​ത്യ ദാ​സി​ന്‍റെ തി​രി​ച്ചു​വ​ര​വ്

ജ​ന​പ്രി​യ ത്രി​ല്ല​ർ നോ​വ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കെ.​വി. അ​നി​ൽ എ​ഴു​തു​ന്ന സൈ​ക്കോ ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് പ​ള്ളി​മ​ണി. ക​ലാ​സം​വി​ധാ​യ​ക​നും ബ്ലോ​ഗ​റു​മാ​യ അ​നി​ൽ കു​മ്പ​ഴ സം​വി​ധാ​നം
ശ്വേ​ത മേ​നോ​ന്‍റെ സ​സ്പെ​ൻ​സ് ത്രി​ല്ല​ർ,  നി​ത്യ ദാ​സി​ന്‍റെ തി​രി​ച്ചു​വ​ര​വ്

ജ​ന​പ്രി​യ ത്രി​ല്ല​ർ നോ​വ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കെ.​വി. അ​നി​ൽ എ​ഴു​തു​ന്ന സൈ​ക്കോ ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് പ​ള്ളി​മ​ണി. ക​ലാ​സം​വി​ധാ​യ​ക​നും ബ്ലോ​ഗ​റു​മാ​യ അ​നി​ൽ കു​മ്പ​ഴ സം​വി​ധാ​നം ചെയ്യുന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി നി​ത്യ ദാസ് തി​രി​ച്ചെ​ത്തു​ന്നു. ശ്വേ​ത മേ​നോ​ൻ ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യ മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പ​ള്ളി​മ​ണി ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​യാ​യി​രി​ക്കും എ​ന്നാ​ണ് ന​ടി ശ്വേ​താ മേ​നോ​ൻ പ​റ​ഞ്ഞ​ത്. ത്രി​ല്ല​ടി​ച്ച് കേ​ട്ട ക​ഥ​യാ​ണ്, കേ​ട്ട​പ്പോ​ൾ ത​ന്നെ ഈ ​സി​നി​മ ചെ​യ്യ​ണം എ​ന്നു തീ​രു​മാ​നി​ച്ചുവെന്നും ശ്വേ​ത പ​റ​ഞ്ഞു. 14 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് നി​ത്യ ദാ​സ് സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​ത്.

എ​ൽ​എ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ല​ക്ഷ്മി അ​രു​ൺ മേ​നോ​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
ഭ​യം മാ​ത്രം നി​റ​ഞ്ഞ ഒ​രു രാ​ത്രി​യി​ൽ തീ​ർ​ത്തും അ​പ​രി​ചി​ത​മാ​യ ഒ​രു സ്ഥ​ല​ത്ത് ഒ​റ്റ​പ്പെ​ട്ടു പോ​വു​ന്ന ഒ​രു കു​ടും​ബ​ത്തി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​ള്ളി​മ​ണി പ​റ​യു​ന്ന​ത്.

40 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി നി​ർ​മി​ക്കു​ന്ന മൂ​ന്നു നി​ല​ക​ളു​ള്ള ഒ​രു പ​ള്ളി​യു​ടെ സെ​റ്റ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഹൈ​ലൈ​റ്റു​ക​ളി​ൽ ഒ​ന്ന്. കൈ​ലാ​ഷ്, ദി​നേ​ശ് പ​ണി​ക്ക​ർ, ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​പ​തി​ലേ​റെ നോ​വ​ലു​ക​ളും 12 മെ​ഗാ സീ​രി​യ​ലും എ​ഴു​തി​യ കെ.​വി. അ​നി​ലി​ന്‍റെ മൂ​ന്നാ​മ​ത്തെ സി​നി​മ​യാ​ണ് പ​ള്ളി​മ​ണി.