കെ.കെ. രാജീവിന്റെ സംവിധാനത്തിലൊരുങ്ങുന്ന എവിടെയുടെ ട്രെയിലർ പുറത്തുവിട്ടു. ബോബി-സഞ്ജയുടെ കഥയിൽ നവാഗതനായ സി. കൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, മനോജ് കെ. ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസണ്‍ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോളിഡേ മൂവീസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.